സുനില്‍ പാലാ
കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ ഇടതുമുന്നണിയിലാണെങ്കിലും പാലാ നഗരസഭയില്‍ യു.ഡി.എഫ്. ഇന്നലെ അവതരിപ്പിച്ച ബജറ്റിലും നിറഞ്ഞുനില്‍ക്കുന്നത് ''മാണിസാര്‍'' തന്നെ.
ആധുനിക പാലായുടെ എം.എല്‍.എ.യും മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ പ്രതിമ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് ബജറ്റിലെ ഏറ്റവും മുഖ്യം.
പാലാ ജനറല്‍ ആശുപത്രിക്ക് പുതിയ ഗേറ്റ് നിര്‍മ്മിച്ച് അവിടെ കെ.എം. മാണിയുടെ പേര് എഴുതി വയ്ക്കുമെന്നും ബജറ്റ് പറയുന്നു.
പാലായിലെ വിവിധ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കെ.എം. മാണി കാരുണ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റിലുണ്ട്.
പാലായിലെ വിവിധ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കെ.എം. മാണി കാരുണ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റിലുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments