കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി പിതൃവേദി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് നടന്നു .




കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി   പിതൃവേദി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് നടന്നു . 

ക്രൈസ്തവ സമുദായ ശാക്തികരണം ഉറപ്പുവരുത്താൻ കുടുംബനാഥന്മാരായ പിതാക്കന്മാർക്ക് ആവണമെന്നും സമകാലിക ഘട്ടത്തിൽ ഇത് അനിവാര്യമാണെന്നും പിതൃവേദിയുടെ  രൂപതാ വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ തോമസ് പനയ്ക്കക്കുഴി ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു .


യൂണിറ്റ് പ്രസിഡൻ്റ്  സജി നാഗമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. ജോസഫ്  മണ്ണനാൽ അനുഗ്രഹ പ്രഭാഷണവും ഫൊറോന പ്രസിഡൻ്റ് അഡ്വ ജോസ് നെടുംതകിടി മുഖ്യപ്രഭാഷണവും  നടത്തി . 


രൂപതാ എക്സിക്യൂട്ടിവ് മെമ്പർ  സാജു മാത്യു കാരാമയിൽ അസിസ്റ്റൻറ് വികാരി റവ ഫാ. ചാൾസ് പേണ്ടാനത്ത് പിത്യവേദി ഫൊറോന യൂണിറ്റ് പ്രസിഡൻ്റ് ജോർജ് പന്തലാനിക്കൽ .  ഡോ.പ്രിൻസ് മണിയങ്ങാട്ട് ,അനിൽ ചെരിപുരം ,ടോമിച്ചൻ പിരിയന്മാക്കൽ , രാജൻ ഓലിയ്ക്കൽ  ജോസ് ചെരി പുറം എന്നിവർ പ്രസംഗിച്ചു . 
തുടർന്ന് വിവിധ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവ നടത്തി .





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments