പൊതു പ്രവർത്തകനും , പ്രമുഖ സിനിമാ - സീരിയൽ നടനുമായ സതീഷ് കല്ലക്കുളത്തെ പ്രസിദ്ധമായ പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറിയായി നിയോഗിച്ചു .... മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രതിനിധിയുമായ സതീഷ് പൂവരണി എൻ. എസ്. എസ്. കരയോഗത്തിൽ ഭാരവാഹിയായിരുന്നു.



പൊതു പ്രവർത്തകനും , പ്രമുഖ  സിനിമാ - സീരിയൽ നടനുമായ സതീഷ് കല്ലക്കുളത്തെ പ്രസിദ്ധമായ പാലാ   കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറിയായി നിയോഗിച്ചു . 

മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രതിനിധിയുമായ  സതീഷ് പൂവരണി എൻ. എസ്. എസ്. കരയോഗത്തിൽ ഭാരവാഹിയായിരുന്നു.

മാർച്ച് 31-നാണ് സതീഷ് കല്ലക്കുളം കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി ചുമതലയേൽക്കുന്നത് .

തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ 10 വർഷത്തോളം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള സതീഷ് പൂവരണി കല്ലക്കുളം പരേതനായ ഭാസ്ക്കരൻ നായർ  സുമതിക്കുട്ടി ദമ്പതികളുടെ മകനാണ് . ഭാസ്ക്കരൻ നായർ 22 വർഷത്തോളം പൂവരണി എൻ. എസ്. എസ്.  കരയോഗം പ്രസിഡൻ്റ് ആയിരുന്നു..


സതീഷ്  ഇപ്പോൾ പൂവരണി മഹാദേവക്ഷേത്ര
കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കൂടി ആണ്.

സതീഷിൻ്റെ ഭാര്യ രശ്മി പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ  ഇംഗ്ലീഷ് അദ്ധ്യാപികയാണ് . ഏക മകൾ ദേവ പ്രഭ എസ്. കല്ലക്കുളം ബാംഗ്ലൂരിൽ ടി.എസ്. എസിൽ പരിശീലനം നടത്തുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments