കടപ്പാട്ടൂര്‍ ഉത്സവം: കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം ഭക്തിനിര്‍ഭരമായി



പാലാ കടപ്പാട്ടൂരപ്പന്റെ ഉത്സവത്തിനുള്ള കൊടിയേറ്റിനായി ഇന്ന് വൈകിട്ട് കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പിച്ചു. 
 
 കടപ്പാട്ടൂര്‍ ക്ഷേത്രഗോപുരത്തിങ്കല്‍ നിന്നും താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ച് തിരുനടയില്‍ സമര്‍പ്പിക്കുകയായിരുന്നു.

തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും കഴിഞ്ഞ 18 വര്‍ഷമായി വഴിപാടായി സമര്‍പ്പിക്കുന്നത് ഇടനാട് മണിവിലാസം കുടുംബാംഗവും പ്രവാസി മലയാളിയുമായ രതീഷ് മണിവിലാസമാണ്. 

ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ., മുനിസിപ്പൽ ചെയർപേഴ്സൺ   ദിയ ബിനു. കൗൺസിൽ മെംബർമാരായ   ബിനു പുളിക്കെ കണ്ടം,   ടോണി തൈപ്പറമ്പിൽ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും പ്രദേശവാസികളും  പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments