അനാഥത്വത്തിന്റെ നോവിൽ നിന്ന് തണലിന്റെ കരുതലിലേക്ക്; വസന്തയ്ക്കും പെണ്ണമ്മയ്ക്കും ഇനി മരിയാസദനം കൂട്ട്


അനാഥത്വത്തിന്റെ നോവിൽ നിന്ന് തണലിന്റെ കരുതലിലേക്ക്; വസന്തയ്ക്കും പെണ്ണമ്മയ്ക്കും ഇനി മരിയാസദനം കൂട്ട്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വസന്ത, പെണ്ണമ്മ എന്നീ രണ്ട് വയോധികർക്ക് ഇനി പാലാ മരിയാസദനം സാന്ത്വനമേകും.
​കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും  ചികിത്സയ്ക്കയ്ക്ക് ശേഷം ഇവരെ  മറ്റാരും സംരക്ഷിക്കാൻ ഇല്ലാത്തതിനാൽ താൽകാലികമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
​ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഇരുവരെയും ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ബന്ധുക്കളാരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.
​ഇവരുടെ തുടർചികിത്സയും സുരക്ഷിതമായ താമസവും ഉറപ്പാക്കുന്നതിനായി അധികൃതർ ഇടപെടുകയായിരുന്നു.


ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി (DLSA) വോളണ്ടിയർ സതി പൊന്നപ്പൻ, സാമൂഹ്യനീതി വകുപ്പ് ഫീൽഡ് റെസ്പോൺസ് ഓഫീസർ അതുല്യ കെ. എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ചത്.
​അനാഥത്വത്തിന്റെ വേദനയിൽ നിന്നും സുരക്ഷിതമായ ഒരു കരങ്ങളിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു. ആളുകൾ കൂടി വരുന്ന സാഹചര്യത്തിലും മരിയ സദനം ആളുകളെ പുനരധിവസിപ്പിക്കുകയാണ്.  


തെരുവിൽ അലഞ്ഞു നടക്കുന്ന പലർക്കും 
തിരിച്ചറിയൽ രേഖകൾ ഇല്ല ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കുവാൻ ഒരു സ്ഥാപനങ്ങളും തയ്യാറാകുന്നുമില്ല 

 മരിയസദനത്തിൽ ആളുകളുടെ എണ്ണം  വർദ്ധിച്ചു വരുന്നതിനാൽ ബുദ്ധിമുട്ട്  നേരിടുമ്പോഴും ഒരാളെ കൂടി പുനരധിവസിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് പലപ്പോഴും സാധിക്കില്ല എന്ന് പറയേണ്ടി വരുന്നു. 

മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാത്തത് മൂലം 
ഇവിടെ തന്നെ പ്രവേശിപ്പിക്കുകയാണ്...
ദൈവം നടത്തും എന്ന വിശ്വാസത്തോടെ....



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments