ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.


ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.
 
വകത്താനം  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട്  കേസുകളിലെ പ്രതിയായ ഹരി കൃഷ്ണൻ (S/o സജി, കൂടതിങ്കൽ, വാകത്താനം, കോട്ടയം) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2018-ൽ വാകത്താനം പ്രദേശത്ത് ഉണ്ടായ അക്രമ സംഭവത്തിൽ ഒരാളെ ആക്രമിച്ചതിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കയറി ഏകദേശം ഒന്നര പവൻ സ്വർണം മോഷണം നടത്തുകയും, പിന്നീട് അത് പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ രണ്ട് മാസമായി പോലീസ് തുടർച്ചയായി നിരീക്ഷണം നടത്തിവരികയും ചെയ്തിരുന്നു.
വാകത്താനം സ്റ്റേഷൻ SHO അനിൽകുമാർന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2026 മാർച്ച് 5-ന് കോട്ടയം കഞ്ഞിക്കുഴിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.SHO യുടെ നേതൃത്വത്തിൽ 
CPO സനിൽ എസ്, CPO ഷെബിൻ പീറ്റർ, CPO പ്രീതിഷ് പ്രസാദ്, SCPO വിപിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments