പാലാ നഗരസഭയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ റിട്ടയേര്‍ഡ് മുനിസിപ്പല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം ബുധനാഴ്ച വൈകിട്ട് 3.30ന് മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2020-25 കാലത്തെ 26 ഭരണസമിതിയംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു ജനപ്രതിനിധിക്കാണ് പ്രശസ്തി പത്രവും 10001 രൂപ ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കുന്നത്.
പ്രസിഡന്റ് രവി പാലായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം അവാര്‍ഡ് ദാനം നിര്‍വഹിക്കും. നഗരസഭ ഉപാധ്യക്ഷ മായാ രാഹുല്‍ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ സെക്രട്ടറി ബിജോയ് മണര്‍കാട്ട്, രവി പാലാ, ജെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments