നിയന്ത്രണം വിട്ട സ്വകാര്യ ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി പരിക്കേറ്റത് 23 പേർക്ക് .....ഇതിൽ 5 പേരൊഴികെ ഉള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു ...... അപകടമുണ്ടായ സ്ഥലത്തെ കുഴികളും വില്ലൻ ...... വള്ളിച്ചിറ റൂട്ടിൽ നിന്ന് വലവൂർ മെയിൻ റൂട്ടിലേക്ക് വാഹനം ഇറങ്ങുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

Yes vartha Follow up - 3

പാലാ - ഉഴവൂർ റോഡിൽ പേണ്ടാനംവയൽ ബസ്റ്റോപ്പിന് സമീപം തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെ ആയിരുന്നു  അപകടം. 

പരിക്കേറ്റവർ ; കൃഷ്ണേന്ദു (22), തങ്കമണി (55), ഷക്കീർ മുഹമ്മദ് (42), സാലി (50), ഷീലാ (52), സഫീർ (22), സിസ്റ്റർ ജോയൽ (45), ജെറിൻ (22), ശാന്തി (56), ശ്രീമോൾ (40), ജിജി (43), ശരത്ത് (34), ബച്ചൻ (28), രമണി (58), ഉഷ (53), രാഹുൽ (27), അക്ഷയ് (20), റെജി (53), ദേവിക (30) എന്നിവരെ പാലാ ജനറൽ ആശുപത്രി പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.

പാലായിൽ നിന്നും കൂത്താട്ടുകുളത്തേക്ക് യാത്രക്കാരുമായി പോയ ക്രിസ്തുരാജ് ബസാണ് മറിഞ്ഞത്. നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിൽ കലാശിച്ചത്. റോഡിൻെറ വശത്തെ മതിൽ ഇടിച്ച ശേഷം ട്രാൻസ്ഫോർമർ ഉൾപ്പെടുന്ന പോസ്റ്റിൽ ഇടിച്ചു ചെരിഞ്ഞു നിൽക്കുകയായിരുന്നു ബസ്.  പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലായിൽ നിന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം അരമണിക്കൂറിന് ശേഷം പുന:സ്ഥാപിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments