പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ വികെ സന്തോഷ് (53) നിര്യാതനായി.
നെച്ചിപ്പുഴൂർ വെള്ളോംകുഴിയിൽ കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു .
പക്ഷാഘാതത്തെ തുടർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 5.30ന് ആണ് നിര്യാതനായത്.
സംസ്കാരം നാളെ (02-05-2026 ) 12 AM ന് വീട്ടുവളപ്പിൽ നടക്കും.
രാവിലെ 8 മണിക്ക് പൂവരണി ബാങ്ക് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് 9 മണിയോടുകൂടി മൃതശരീരം പാലാ നെച്ചിപ്പുഴൂർ വായനശാലാ ജംഗ്ഷനിൽ ഉള്ള വസതിയിൽ എത്തിക്കും.


0 Comments