വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്കേറ്റു


വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്കേറ്റു

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5   പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ  കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ ജെ.പി.( 30) ബൈക്ക് യാത്രക്കാരൻ എബി ഫ്രാൻസിസ് (32) എന്നിവർക്ക് പരുക്കേറ്റു. തീക്കോയി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി അലൻ സെബാസ്റ്റ്യന് ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കൊല്ലപ്പള്ളി ഭാ​ഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കടനാട് സ്വദേശി റോബിൻ ബേബിക്ക്  ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments