എൽ.ഡി.എഫ് ജനപ്രതിനിധികൾ നടപ്പാക്കിയ പദ്ധതികളിൽ എം.എൽ.എ അവകാശം ഉന്നയിക്കുന്നു: എൽ.ഡി.എഫ് ജനപ്രതിനിധികൾ



എൽ.ഡി.എഫ് ജനപ്രതിനിധികൾ നടപ്പാക്കിയ പദ്ധതികളിൽ
എം.എൽ.എ അവകാശം ഉന്നയിക്കുന്നു: എൽ.ഡി.എഫ് ജനപ്രതിനിധികൾ

 എം.എൽ.എ മാണി സി.കാപ്പൻ നടപ്പാക്കിയത് എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച പ്രചാരണ പത്രത്തിൽ വിവരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും എൽ.ഡി.എഫിൻ്റെ പ്രാദേശിക ജനപ്രതിനിധികൾ നടപ്പാക്കിയതാണെന്ന് തെളിവുകൾ നിരത്തി ജനപ്രതിനിധികൾ പ്രതികരിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സറേ മി ഷീൻ പൂർണ്ണമായും മുൻനഗരസഭാ കൗൺസിൽ പദ്ധതി കാലയളവിൽ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയതാണെന്നും എം.എൽ.എ ഫണ്ടിൽ നിന്നും നയാ പൈസ ലഭ്യമാക്കിയിട്ടില്ലെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പറഞ്ഞു.


കരൂർ പി.എച്ച് സി യ്ക്ക് എം.എൽ.എ ഫണ്ട് ഒരു കോടി മുപ്പത് ലക്ഷവും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്ക് തുക അനുവദിച്ചിരുന്നതായുമുള്ള അവകാശവാദത്തെ കരൂർ പഞ്ചായത്ത് അംഗം ലിൻ്റൺ ജോസഫ് നിഷേധിച്ചു.ഒരു രൂപ പോലും എം.എൽ.എ ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ കുടിവെള്ള പദ്ധതിക്ക് എം.എൽ.എ ഫണ്ട് അനുവദിച്ചതായുള്ള പ്രഖ്യാപനത്തെ മുൻ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കലും, പാമ്പൂരാംപാറ വാർഡ് മെമ്പർ അനുമോൾ മാത്യും തള്ളിപ്പറഞ്ഞു.പാമ്പൂരാംപാറ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് നടപ്പാക്കിയതെന്ന് അവർ പറഞ്ഞു.


മീനച്ചിൽ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ അവകാശം എം.എൽ.എ ഏറ്റെടുക്കേണ്ടതില്ല എന്ന് മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് ചെമ്പകശ്ശേരിയും പറഞ്ഞു.
എം.എൽ.എ നടപ്പാക്കി എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്തിലെ പദ്ധതി ലിസ്റ്റ് കണ്ടപ്പോഴാണ് എം.എൽ.എയുടെ അവകാശവാദത്തിക്കല പൊള്ളത്തരം ചുങ്ങിക്കാട്ടി മെമ്പർമാരും മുൻ മെമ്പർമാരും രംഗത്ത് എത്തിയത്. എം.പി.മാരായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും നടപ്പാക്കിയ പദ്ധതികളിലും എം.എൽ.എ അവകാശം ഉന്നയിച്ചിരിക്കുന്നതായും അവർ ആരോപിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments