സ്വകാര്യ വ്യക്തി പൊന്നൊഴുകും തോടിൻ്റെ കൈവഴി നികത്തി എന്ന് പരാതി.
വർഷങ്ങളായി പൊന്നൊഴുകും തോടിൻ്റെ കൈവഴിയായി ഉപയോഗിച്ചിരുന്ന നീർച്ചാൽ സ്വകാര്യ വ്യക്തി കല്ലുപയോഗിച്ച് നികത്തിയതായി പരാതി
മുപ്പതു അടിയോളം വെള്ളമൊഴുകാത്ത രീതിയിലാണ് കരിങ്കല്ലുപയോഗിച്ച് നികത്തിയത്. പതിനഞ്ചോളം പേർ ചേർന്ന് ഭീകരന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ ഭീക്ഷണിപ്പെടുത്തിയാണ് കാര്യം നിറവേറ്റിയത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് താത്ക്കാലികമായി പണി നിറുത്തി വയ്പിച്ചു മഴക്കാലമായാൽ കല്ല് മുടിയ ഭാഗത്തെ വെള്ളമൊഴുക്ക് തടയുകയും സമീപമുള്ള പുരയിടത്തിലെ കൃഷിയേയും ബാധിക്കും. കൂടാതെ പൊന്നൊഴുകും തോട്ടിലേക്കുള്ള കൈവഴിയിലെ നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
സ്ഥലം സന്ദർശിച്ച എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട് ഉടൻ തന്നെ നീരൊഴുക്ക് പൂർവ്വസ്ഥിതിയിലാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു




0 Comments