പാലാ - തൊടുപുഴ റൂട്ടിൽ കൊല്ലപ്പിള്ളിയിൽ നായ കുറുകെ ചാടി; ബൈക്കിടിച്ച് യുവാവിന് പരിക്ക്
ഇറച്ചി കഷണം കടിച്ചു പിടിച്ച് റോഡിന് കുറുകെ ഓടിയ നായയ്ക്കിട്ട് ബൈക്കിടിച്ച് യുവാവിന് പരിക്കറ്റു. നായ ചത്തു.
പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി കള്ളുഷാപ്പിനു സമീപമാണ് അപകടം.പരിക്കേറ്റ പുളിച്ചമാക്കൽ ജിത്തു വിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിത്തുവിൻ്റെ കാൽമുട്ടിനാണ് ഗുരുതര പരിക്കേറ്റത്.നായയെ ഇടിച്ച ബൈക്ക് മീറ്ററുകൾ റോഡിൽ നിരങ്ങിയ നിലയിലാണ്. ബൈക്കും പൂർണമായും തകർന്നു. ഇന്ന് രാവിലെ 8.30-നായിരുന്നു അപകടം.




0 Comments