കുട്ടികൾക്കൊപ്പം പാട്ടും പറച്ചിലുമായി നിഷ ജോസ് കുഞ്ഞരങ്ങിൽ..


കുട്ടികൾക്കൊപ്പം പാട്ടും പറച്ചിലുമായി നിഷ ജോസ്  കുഞ്ഞരങ്ങിൽ..

തിയേറ്റർ ഹട്ടിന്റെ നേതൃത്വത്തിൽ  ചെത്തിമറ്റം റിവർ വാലി ക്ലബിൽ നടക്കുന്ന  കുഞ്ഞരങ്ങ് ’ കുട്ടികളുടെ നാടകശില്പശാലയില് സാമൂഹികപ്രവർത്തക നിഷ ജോസ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.   കുട്ടികൾക്കൊപ്പം പാട്ടും കഥപറച്ചിലുമായി  നിഷ ജോസ് ചിലവഴിച്ചു.
കുട്ടികൾക്ക് കഥകൾ പറയാനുള്ള പരിശീലനം എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ നൽകി. കഥ എഴുത്തിന്റെ ഘടനാ രീതികളെക്കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഫവാസ് അമീർ ഹംസ മൂവ്മെന്റ് ക്ലാസെടുത്തു. എം എ ആഗസ്തി സന്നിഹിതനായിരുന്നു.


നാളെ 29ന് വൈകിട്ട് 4 മണിക്കാണ് കുഞ്ഞരങ്ങ് ശിൽപ്പശാല സമാപനം ആലോചിക്കുന്നത്. കുട്ടികൾ ശില്പശാല കലാനുഭവങ്ങൾ, അവരുടെ ചിത്രങ്ങൾ, ശില്പങ്ങൾ, വെജിറ്റബിൾ പ്രിന്റിങ്ങുകൾ, ആർക്കിടെച്ചർ രൂപങ്ങൾ, ചെറു നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ പങ്കുവെക്കും. റിവർ വാലി ക്ലബ്ബ് സെക്രട്ടറി ഡോ. എബി കുരുവിള, രവി പാലാ, എം എ ആഗസ്തി, ലക്ഷ്മി ശശിധരൻ എന്നിവർ പങ്കെടുക്കും. പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.


 ലക്ഷ്മി ശശിധരൻ, കിരൺ രഘു, ഫവാസ് അമീർ ഹംസ, ആര്യ ചെറിയാൻ, അജേഷ് എസ് എസ്, ജിനു ചെമ്പിളാവ്,  ഡോ. അഭീഷ് ശശിധരൻ എന്നിവർ കുഞ്ഞരങ്ങിന് നേതൃത്വം നൽകി.

വിവരങ്ങൾക്ക് : 9496024650 , 9676145161




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments