മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.


മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.

 ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച്  നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാ​ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ​ഗം ഡോക്ടർമാർ പങ്കെടുത്തു. 


നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു,


 പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.അനിൽ നാരായണൻ, ഡോ.സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസം​ഗിച്ചു. നവജാതശിശുക്കളുടെ പരിചരണവും നൂതനചികിത്സകളെക്കുറിച്ചും വിദ​ഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനവും പ്രോ​​ഗ്രാമിന്റെ ഭാ​ഗമായി നടത്തി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments