ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു


  മുട്ടത്ത് 2 പേർക്ക് സൂര്യാതപമേറ്റു. കർഷകനായ മുട്ടം കളപ്പുരയ്ക്കൽ നാരായണന് (70) കൃഷിയിടത്തിൽ വച്ച് സൂര്യാതപമേറ്റു. ഇന്ന് രാവിലെ പണിക്കിറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ തലകറക്കമുണ്ടാവുകയും പിന്നെ ദേഹത്ത് പൊള്ളൽ പോലെ ഉണ്ടായി തളർച്ചയുണ്ടാകുകയുമായിരുന്നു. 


 ഉടൻ തന്നെ മുട്ടം സിഎച്ച്സിയിൽ എത്തുകയും ഡോക്ടറെ കണ്ട് സൂര്യാതപം ഏറ്റതാണെന്ന് സ്ഥിരികരിക്കുകയും ഒരാഴ്ച്ചത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. നാരായണനെ പഞ്ചായത്ത് പ്രസിഡൻ്റ് ടെസി സതീഷ്, വൈസ് പ്രസിഡൻ്റ് അലീന വർഗീസ്, മെമ്പർമാരായ ശ്രീജ ശ്രീജി, റെജി ഗോപി എന്നിവർ സന്ദർശിച്ചു.

 
 കർഷകനായ നാരായണന് മുൻപും സൂര്യാതപമേറ്റിട്ടുണ്ട്.  ഏവരും പുറത്തിറങ്ങുമ്പോൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജാഗരൂകരായിരിക്കണമെന്ന് മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ടെസി സതീഷ് പറഞ്ഞു.  

 പെരുമറ്റത്ത് തുണി കഴുകാനിറങ്ങിയപ്പോൾ മുരുകവിലാസം ആശ (36) എന്ന യുവതിയും മുഖത്ത് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ എത്തി. ആശയ്ക്കും സൂര്യാതപമേറ്റതാണെന്ന്ഡോ ക്ടർ പറഞ്ഞു . വേനലിൻ്റെ കാഠിന്യം കൂടിയതോടെ ആശങ്കയിലാണ് ജനങ്ങൾ . 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments