ഇടുക്കി ജില്ലയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവിതമാർക്ക് സഹായധനം നൽകി…. നാല് പേരെ കണ്ടെത്താൻ ശ്രമം


 ഇടുക്കി   ജില്ലയിൽ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ 93 അതിജീവിതമാർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു. 

ആകെ അനുവദിച്ച 5.21 ലക്ഷം രൂപയിൽ 4.81 ലക്ഷം രൂപയാണ് നിലവിൽ വിതരണം ചെയ്തത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ അതിക്രമം നേരിട്ടവർക്കാണ് ഈ സഹായം ലഭിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ധനസഹായ വിതരണം മുടങ്ങിക്കിടക്കുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് വിതരണം വേഗത്തിലാക്കാൻ സഹായിച്ചത്. ജില്ലാതല നിയമസഹായ അതോറിറ്റി (DLSA) കമ്മിറ്റി യോഗം ചേർന്ന് നഷ്ടപരിഹാരം തിട്ടപ്പെടുത്തിയ ശേഷമാണ് സംസ്ഥാന അതോറിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ തുക അനുവദിച്ചത്. 


 ഇടുക്കി, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ നാല് കേസുകളിൽപ്പെട്ട അതിജീവിതമാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എൻ.എൻ. സിജി വ്യക്തമാക്കി. ഇവർക്കുള്ള തുക അനുവദിച്ചിട്ടുണ്ടെങ്കി ലും ഇവരെ കണ്ടെത്താത്തതിനാലാണ് വിതരണം തടസ്സപ്പെട്ടത്. അതിജീവിതമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. 


പോക്‌സോ കേസിലെ ഇരകൾക്ക് ഇടക്കാല ധനസഹായത്തിനും അന്തിമ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് 4 ലക്ഷം രൂപ വരെ നൽകും. പ്രായപൂർത്തിയാകാത്ത അതിജീവിതമാർക്ക് (പോക്‌സോ ഇരകൾ) 6 ലക്ഷം രൂപ വരെയും നഷ്ടപരിഹാരമായി ലഭിക്കും. നഷ്ടപരിഹാര വിതരണം കാര്യക്ഷമമാക്കുന്നതോടെ അതിജീവിതമാരുടെ തുടർജീവിതത്തിനും നിയമപോരാട്ടങ്ങൾക്കും വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments