കടനാട് പഞ്ചായത്ത് മെമ്പർ ജിജി തമ്പിയെ പാമ്പു കടിച്ചു ....
ബുധനാഴ്ച വൈകിട്ട് 4 മണിയോടെ വീട്ടു പുരയിടത്തിൽ വെച്ചാണ് കടിയേറ്റത് ..... വലതു കൈവിരലിലാണ് കടിയേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ...... അണലി വർഗ്ഗത്തിൽപ്പെട്ട ചുരുട്ട ഇനം പാമ്പാണ് കടിച്ചത് ..... അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ഒരാഴ്ച മുമ്പ് കടനാട് അംഗൻവാടിയിലെ ഹെൽപ്പർ മോളി കല്ലറയ്ക്കലിന് വീടിനു സമീപത്തു നിന്നും പാമ്പുകടിയേറ്റിരുന്നു. അടിച്ചു കൂട്ടിയ കരികില വാരി കളയുമ്പോഴാണ് മോളിക്ക് പാമ്പുകടിയേറ്റത്. സംസ്ഥാനത്തെ മികച്ച അംഗൻവാടി ഹെൽപ്പർക്കുളള സംസ്ഥാന സർക്കാർ അവാർഡ് ജേതാവാണ്. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ് മോളി.



0 Comments