വീട് വാങ്ങിയതിനെ ചെല്ലി ഭാര്യാ പിതാവുമായി തർക്കം ..... ഉഴവൂരിൽ യുവാവിന് കുത്തേറ്റു .. ..



  ഉഴവൂരിൽ വീട് വാങ്ങിയതിനെ ചെല്ലിയുണ്ടായ കുടുംബ തർക്കത്തിൽ യുവാവിനെ ഭാര്യാ പിതാവ് കുത്തി പരുക്കേൽപ്പിച്ചു. ഇടുക്കി കമ്പിളികണ്ടം സ്വദേശി സ്‌റ്റീഫൻ മാത്യു (36) വിന് ആണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഉഴവൂർ ചേറ്റുകുളത്താണ് സംഭവം. 


അയർലൻ്റിൽ ജോലിക്കാരായ സ്‌റ്റീഫനും ഭാര്യ പുനലൂർ സ്വദേശിനിയും ചേർന്ന് ഉഴവൂർ ചേറ്റുകുളത്ത് വാങ്ങിയ വീടിൻ്റെ ആധാരം നടത്തിയ ശേഷം വീട്ടുകാർ ഒത്തുകൂടി വീട് വെഞ്ചരിപ്പ് പോലുള്ള കാര്യങ്ങളെപ്പറ്റി ചർച്ച നടക്കുന്നതിനിടെ ഭാര്യാ പിതാവുമായി വഴക്ക് ഉണ്ടാകുകയും തുടർന്ന് അടിപിടിയും കത്തി കുത്തിലും കലാശിക്കുക ആയിരുന്നു. കുത്തേറ്റ യുവാവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവത്തിൽ പോലീസ് കേസെടുത്തു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments