വണക്കമാസ സമാപന ഭാഗമായി പാലാ സി വൈ എം എൽ. ഇത്തവണയും സൗജന്യ വസ്‌ത്ര വിതരണം നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു ..... ഇത്തവണ വസ്ത്ര വിതരണം ഇല്ല എന്ന തരത്തിൽ ഒരാൾ വാട്സപ്പ് വഴി പ്രചരണം നടത്തിയത് അടിസ്ഥാന രഹിതമാണ് ..... ഇത് ചോദ്യം ചെയ്യുമെന്ന് അറിഞ്ഞതോടെ പ്രചരണം നടത്തിയ ആൾ വേഗം പോസ്റ്റ് പിൻവലിച്ചതായും സി വൈ എം എൽ ഭാരവാഹികൾ പറഞ്ഞു

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാലാ സി വൈ എം എല്ലിനെതിരെ വ്യാജ പ്രചരണം നടത്തി എതിർപ്പ് ഉയർന്നതോടെ വേഗം താനിട്ട കുറിപ്പ്  പിൻവലിക്കുകയായിരുന്നു വാട്സപ്പ് എഴുത്തു കാരൻ  . 

ജൂബിലി കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിൻറെ മെയ് മാസ വണക്കത്തോടനുബന്ധിച്ച് പതിറ്റാണ്ടുകളായി പാലാ സി വൈ എം എൽ നടത്തിവരുന്ന സൗജന്യ വസ്ത്ര വിതരണം ഈ വർഷം ഇല്ല എന്നാണ്  ഒരാൾ  വ്യാജപ്രചരണം നടത്തിയത്. എന്നാൽ അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും ദുഷ്ട ലാക്കോടെയാണെന്നും വ്യക്തമാക്കത്തക്ക രീതിയിൽ ഈ വർഷവും വസ്ത്ര വിതരണം നടത്തുന്നത് സംബന്ധിച്ചുള്ള പോസ്റ്റർ സി വൈ എം എൽ പബ്ലിഷ് ചെയ്തു.

 സി വൈ എം എല്ലിനെ പള്ളികളുമായി തെറ്റിക്കുക എന്നതായിരുന്നു വാട്സപ്പ് കുറിപ്പുകാരൻ്റെ ലക്ഷ്യമെന്ന് ആക്ഷേപമുയർന്നു. വസ്ത്ര വിതരണം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സി വൈ എം എൽ പോസ്റ്റർ പബ്ലിഷ്  ചെയ്തതോടെ  മുഖത്തടിയേറ്റ നിലയിലായി കുറിപ്പ് പരത്തിയ വാട്സ്ആപ്പ്കാരൻ. 

ഈ വ്യാജ കുറിപ്പിന്  പുല്ലുവില പോലും കൽപ്പിക്കാതെ തങ്ങൾ പതിറ്റാണ്ടുകളായി ചെയ്തുപോരുന്ന കാര്യങ്ങൾ അതേപടി മുന്നോട്ടു കൊണ്ടു പോകുന്ന സി വൈ എം എല്ലിന്റെ പ്രവർത്തനമാണ് ഇവിടെ കയ്യടി നേടുന്നത്.
അതേസമയം കള്ളപ്രചരണം തിരിച്ചടിയാകും എന്ന് കണ്ടതോടെ പോസ്റ്റും മുക്കി ഓടിയിരിക്കുകയാണ് വാട്സപ്പ് കുറിപ്പുകാരൻ .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments