കുഞ്ഞു മനസ്സുകൾക്ക് മനഃശാസ്ത്രത്തിന്റെ ബലപാഠങ്ങൾ അനിവാര്യം: ഡോ.താനിയ കെ ലീല.
പാലാ തിയേറ്റർ ഹട്ടിന്റെ അഭിമുഖ്യത്തിൽ കുഞ്ഞരങ്ങ് കുട്ടികളുടെ നാടക ശിൽപ്പശാലയിലാണ് ഡോ. താനിയ കെ ലീല കുട്ടികളുടെ മനഃശാസ്ത്ര രീതികളെക്കുറിച്ച് ക്ലാസെടുത്ത് സംസാരിച്ചത്. ചെത്തിമറ്റം റിവർ വാലി ക്ലബിൽ ഏപ്രിൽ മാസം, 24 മുതൽ 29 വരെ കുഞ്ഞരങ്ങ് ’ കുട്ടികളുടെ നാടകശില്പശാല റിവർ വാലി ക്ലബ്ബിൽ നടക്കുന്നത് .
രാവിലെ ഫവാസ് അമീർ ഹംസ ചലനകലയെക്കുറിച്ച് ക്‌ളാസെടുത്തു.
ചിത്രകാരി ഉഷ കെ ബി കലയുടെ ആവശ്യകതയെക്കുറിച്ചും ചിത്രരചനയുടെ അടിസ്ഥാനങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
നടിയും അദ്ധ്യാപികയുമായ കബനി സൈറ അഭിനയത്തിന്റെ ബാലപാഠങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഉച്ചകഴിഞ്ഞ് കുട്ടികൾ സ്വയം എങ്ങനെ മനസിനെ അറിയാം എന്നുള്ള ക്ലാസ് കുട്ടികൾക്ക് ഡോ.താനിയ കെ ലീല പറഞ്ഞുകൊടുത്തു.
വൈകുന്നേരം മാതാപിതാക്കന്മാരുമായുള്ള കൂടിയിരുപ്പ്. കുട്ടികളുടെ മന:ശാത്രജ്ഞ ഡോ.താനിയ കെ ലീല നയിച്ചു . എം എ ആഗസ്തി, രവി പാലാ, ഷിബി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ലക്ഷ്മി ശശിധരൻ, കിരൺ രഘു, ആര്യ ചെറിയാൻ, അജേഷ് എസ് എസ്, ഡോ. അഭീഷ് ശശിധരൻ എന്നിവർ കുഞ്ഞരങ്ങിന് നേതൃത്വം നൽകി.
ഞായറാഴ്ച്ച രവി പാലായുടെ നേതൃത്വത്തിൽ ഓക്സിജൻ ബാംബൂ പാർക്കിലേക്കും പുളിക്കൽ തറവാട് ഹെറിറ്റേജിലേക്കും പഠനയാത്ര നടത്തും. വൈകിട്ട് 4ന് ചരിത്രകാരൻ ഡോ. വിനിൽ പോൾ മാതാപിതാക്കളുമായി സംസാരിക്കും. 6ന് രാഗമാലികയിൽ നടക്കുന്ന സർഗ്ഗസന്ധ്യയിൽ സി എസ് ബാലശങ്കർ പുല്ലാങ്കുഴൽ വായിക്കും. 29 ന് കുഞ്ഞരങ്ങ് സമാപിക്കും. വിവരങ്ങൾക്ക് : 9496024650 , 9676145161

.jpeg)



0 Comments