പെരുവ - ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. യുവാവിന്റെ കൈക്കു പൊള്ളല്‍.

 

പെരുവ ഇലഞ്ഞി റോഡില്‍   ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു കത്തി നശിച്ചത്. ഇന്നു പെരുവ ഇലഞ്ഞി റോഡില്‍  മറ്റപ്പള്ളിക്കുന്നു വാട്ടര്‍ ടാങ്കിനു സമീപമാണ് അപകടം. വാഹനം പൂര്‍ണമായും കത്തി നശിച്ചു.


 തീ പിടിക്കുന്നതു കണ്ടു വാഹനം ഓടിച്ചിരുന്ന മോഹന്റെ മകന്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. മോഹന്‍ദാസിന്റെ മകന് കൈക്ക് ചെറിയ പൊള്ളല്‍ ഉണ്ടായിട്ടുണ്ട്. പലഹാരം ഉണ്ടാക്കി കടകളില്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതാണു വാഹനം. പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി അരി പൊടിച്ചുകൊണ്ടു വരുന്ന വഴിയാണു കത്തി നശിച്ചത്. കടത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments