തൊടുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി എംഎല്‍എയ്ക്ക് നിവേദനം നല്‍കി.


തൊടുപുഴ   നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി തൊടുപുഴ എംഎല്‍എയും ഗവ. ചീഫ് വിപ്പുമായ അപ്പൂ ജോണ്‍ ജോസഫിന് നിവേദനം നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കാമെന്ന് എംഎല്‍എ ഉറപ്പുനല്‍കി.


രാവിലെയും വൈകുന്നേരവും മൂവാറ്റുപുഴ, പാലാ, ഇടുക്കി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ബസുകളും കാല്‍നടയാത്രക്കാരും ഒരുപോലെ ആശ്രയിക്കുന്ന ഇവിടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. കൃത്യമായ ട്രാഫിക് സിഗ്‌നല്‍ സംവിധാനത്തിന്റെ അഭാവവും റോഡിന്റെ വീതിക്കുറവുമാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്. 


ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങളും ഇവിടെ ബ്ലോക്കില്‍ അകപ്പെടുന്നത് പതിവാണ്. കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ കള്ളിക്കാട്ടിന്റെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. 


കെ.എ. പരീത്, സി.എച്ച്. ഇബ്രാഹിംകുട്ടി, ബേബി ചൂരാപൊയ്കയില്‍, ജോസഫ് തൊട്ടിത്താഴത്ത്, മാത്യു പാലംപറമ്പില്‍, വിഷ്ണു സജി, ഐസക് ജോര്‍ജ്, ജോസ് പ്ലാക്കൂട്ടം, ജെയ്ന്‍ മ്ലാക്കുഴി, സിബി ജോസ്, ഷെര്‍ലി അഗസ്റ്റിന്‍, എല്‍സമ്മ ടോം എടേട്ട്, ദേവസ്യാച്ചന്‍ ആരനോലിക്കല്‍, സണ്ണി ആരനോലിക്കല്‍, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലില്‍, സന്തു കാടന്‍കാവില്‍, അഡ്വ. ജെറിന്‍ കാരിശ്ശേരില്‍ എന്നിവര്‍ പങ്കെടുത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments