രാജ്യത്ത് ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നിശ്ചയിച്ച സമയത്തേക്കാള്‍ വൈകാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്‍പ് മെയ് 26 ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്നായിരുന്നു പ്രവചനമെങ്കിലും, അറബിക്കടലിലെ കാറ്റിന്റെ വേഗത കുറഞ്ഞതും കടുത്ത ചൂടും കാരണമാണ് മഴ വൈകുന്നത്. പുതിയ വിലയിരുത്തല്‍ പ്രകാരം ജൂണ്‍ 5-നും 10-നും ഇടയില്‍ മാത്രമേ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളൂ. അറബിക്കടലിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് നിലവില്‍ കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യമുള്ളത്.
പസഫിക് സമുദ്രത്തിലെ 'എല്‍ നിനോ' പ്രതിഭാസത്തിന്റെ സ്വാധീനമാണ് കാലവര്‍ഷത്തിന്റെ വരവ് സാവധാനത്തിലാക്കിയത്. ഇതുമൂലം ഇത്തവണ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നും പ്രവചനമുണ്ട്. എന്താണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള മാനദണ്ഡം? കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കാലാവസ്ഥാ വകുപ്പ് ചില കര്‍ശനമായ മാനദണ്ഡങ്ങള്‍ പരിശോധിക്കാറുണ്ട്:
കേരളത്തിലെയും ലക്ഷദ്വീപിലെയും നിശ്ചയിക്കപ്പെട്ട 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ കുറഞ്ഞത് 60 ശതമാനം ഇടങ്ങളിലെങ്കിലും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ 2.5 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ രേഖപ്പെടുത്തണം പടിഞ്ഞാറന്‍ കാറ്റിന്റെ ദിശയും വേഗതയും കൃത്യമായ അളവിലായിരിക്കണം. ഉപഗ്രഹ ചിത്രങ്ങള്‍ വഴി അന്തരീക്ഷത്തിലെ മേഘങ്ങളുടെ സാന്നിധ്യം വിലയിരുത്തും കാലവര്‍ഷം വൈകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്.



0 Comments