ലഹരിക്ക് 'നോ' പറഞ്ഞ് വിദ്യാർത്ഥികൾ....ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 9.30 ന് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാം പ്രസാദ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് "ലഹരിവിരുദ്ധ സമൂഹത്തിനായി കൈകോർക്കാം, കയ്യൊപ്പ് ചേർക്കാം" എന്ന പദ്ധതിക്ക് ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി. ഐ. ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രത്യേകം തയ്യാറാക്കിയ ബാനറിൽ കയ്യൊപ്പ് ചാർത്തി ലഹരിവിരുദ്ധ സന്ദേശത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
എക്സൈസ് ഇൻസ്പെക്ടർ രാം പ്രസാദ് ലഹരി വിരുദ്ധ ദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. എൻ.സി.സി. കേഡറ്റ്സും അധ്യാപകരും റാലിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ജക്സി ജോസഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ സുജാത സി.ബി., അധ്യാപക പ്രതിനിധി റെന്നി സെബാസ്റ്റ്യൻ, മാസ്റ്റർ ക്രിസ്ബിൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ മാസ്റ്റർ ഏബൽ നോയൽ അവതരിപ്പിച്ചു.
70 12 23 03 34

.jpg)


0 Comments