സുനില്‍ പാലാ
പൂവരണി ഗവ. യു.പി. സ്‌കൂള്‍ ഇനി കിടുവാകും. ഒരുകോടി അമ്പത്തെട്ട് ലക്ഷം രൂപാ മുടക്കി സ്‌കൂളിനായി പുതിയ ബഹുനില മന്ദിരത്തിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ട് നിലകളിലായി പൂര്‍ത്തീകരിക്കുന്ന മന്ദിരത്തിന്റെ ആദ്യ നിലയുടെ പണിയാണ് ആരംഭിച്ചിട്ടുള്ളത്.
ഈ സരസ്വതീക്ഷേത്രത്തില്‍ നിന്ന് ഇതിനോടകം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് പോയത്. ഇതില്‍ നിരവധി പ്രമുഖരുണ്ട്. മീനച്ചില്‍ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗവ. യു.പി. സ്‌കൂളെന്ന ബഹുമതിയുള്ള പൂവരണി സ്‌കൂള്‍ 1908-ലാണ് സ്ഥാപിച്ചത്. 118 വര്‍ഷത്തെ പാരമ്പര്യമുള്ള അറിവിന്റെ കേന്ദ്രം.

നിലവില്‍ പഴയൊരു കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുകളഞ്ഞു. ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലായി നൂറില്‍പരം വിദ്യാര്‍ത്ഥികളാണുള്ളത്. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജാണ്.
പണികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും
പൂവരണി ഗവ. യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മീനച്ചില്‍ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ഐസക്, പി.ടി.എ. പ്രസിഡന്റ് സിബി ജോസഫ്, ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റായിരുന്ന സാജോ പൂവത്താനി മുന്‍കൈ എടുത്താണ് സ്‌കൂളിന്റെ പുതിയ മന്ദിരംപണിക്കുള്ള നടപടികള്‍ സ്വീകരിച്ചത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments