പാലാ നഗരസഭാ ഭരണ പ്രതിസന്ധി ......യോഗം ചേര്‍ന്നത് മൂന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍; ഒപ്പം വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും... മൂന്ന് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല.
സുനിൽ പാലാ
യോഗം ചേര്‍ന്നത് മൂന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍; ഒപ്പം വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും... മൂന്ന് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല.
ഇന്ന് വൈകിട്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യുവിന്റെ വസതിയിലായിരുന്നു യോഗം.
ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി മാത്യു എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിമതയായി ജയിച്ച വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലും യോഗത്തില്‍ പങ്കെടുത്തു.
സെബാസ്റ്റ്യന്‍ പനയ്ക്കല്‍, റിയ ചീരാംകുഴി, രജിത പ്രകാശ് എന്നിവര്‍ യോഗത്തില്‍ എത്തിയില്ല.
മൂവരും വ്യക്തിപരമായ അസൗകര്യങ്ങള്‍ക്കൊണ്ടാണ് യോഗത്തിന് എത്താത്തതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലും ഇക്കാര്യത്തില്‍ ഭിന്നതയുണ്ടെന്നാണ് സൂചന.
പാര്‍ട്ടി നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശമേ അനുസരിക്കൂവെന്ന് രണ്ട് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതായി അറിയുന്നു.
70 12 23 03 34
.jpg)


0 Comments