കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ




 കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ 

 സബ്ജില്ലാ കലോത്സവ മോഡലിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇഗ്നൈറ്റ് 2K26 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു.20 26 ജൂലൈ 29 ബുധനാഴ്ച രാവിലെ 9.30 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.5 സ്റ്റേജുകളിലായി മുന്നൂറോളം കുട്ടികൾ 6 മത്സര ഇനങ്ങളിലായി മാറ്റുരയ്ക്കും.വിവിധ കലാരംഗളിൽ പ്രശസ്തി തേടിയ മഹത് വ്യക്തിത്വങ്ങൾ കലോത്സവത്തിന് വിധികർത്താക്കൾ ആയിരിക്കും. 


സ്കൂളിലെ അധ്യാപകർ സ്റ്റേജ് മാനേജർമാരായി സേവനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ഓഫീസ്, സ്കോർഷീറ്റ്, ടാബുലേഷൻ ഷീറ്റ്, ടൈം ഷീറ്റ്.... അങ്ങനെ ഒരു സബ് ജില്ലാ കലോത്സവം നടക്കുന്ന അതേ കെട്ടിലും മട്ടിലുമാണ് കലോത്സവം നടത്തപ്പെടുക. 


മുപ്പതിനായിരം രൂപ യിലധികം തുക വരുന്ന മെമൻ്റോകൾ ഓരോ ഇനത്തിലും ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിക്കും. അഭിനയ ഗാനം, കഥാകഥനം, നാടോടി നൃത്തം, ലളിതഗാനം, ഫാൻസീഡ്രസ്, പ്രസംഗം ,പദ്യം ചൊല്ലൽ എന്നീ മത്സരയിനങ്ങളിലാണ് കുട്ടികൾ മത്സരിക്കുക.കലോത്സവം ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടനംചെയ്യും. 


ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി അധ്യക്ഷത വഹിക്കും.പി റ്റി.എ പ്രസിഡൻറ് ജിജോ മാത്യു ആശംസയർപ്പിക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments