അരൂരിൽ യുവതി റയിൽവെ പാളത്തിൽ മരിച്ച നിലയിൽ; ട്രെയിനിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം


അരൂരിൽ യുവതി റയിൽവെ പാളത്തിൽ മരിച്ച നിലയിൽ; ട്രെയിനിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 

കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശിയായ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തെ ചെറിയ വളവിന് സമീപം മൃതദേഹം കണ്ടെത്തിയത്. 


ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

വിവരം ലഭിച്ചതിനെ തുടർന്ന് അരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


ഇതേ സ്ഥലത്ത് രണ്ട് ദിവസം മുമ്പും സമാനമായ അപകടം നടന്നിരുന്നു. 

മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിലെ മൈലാഞ്ചിക്കല്ല് സ്വദേശി അബ്‌ദുൾ ഹമീദ് (37) ഗുരുതരമായി പരിക്കേറ്റിരുന്നു. 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില നിരീക്ഷിച്ചുവരികയാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments