ബൈക്കിൽ എത്തിയ രണ്ടു പേർ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാവിലെ കുട്ടിയെ അങ്കണവാടിയിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പാതേപ്പറമ്പിൽ വീട്ടിൽ മീരാ രതീഷിനെ മർദ്ദിച്ച ശേഷം മാലയുമായി ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കടന്ന് കളഞ്ഞത്.
പാമ്പാടി സെൻ്റ് ജോൺസ് കത്രീഡ്രലിൻ്റെ സമീപത്ത് കൂടിയുള്ള വഴിയിൽ ശവക്കോട്ടക്ക് സമീപം വച്ചായിരുന്നു സംഭവം. ബൈക്കിൽ എത്തിയവർ ആദ്യം ഒരാൾ വഴി ചോദിക്കുകയും തുടർന്ന് അസഭ്യം പറഞ്ഞ് മർദ്ദിച്ച ശേഷം ആണ് മാലയുമായി കടന്ന് കളഞ്ഞത് . മർദ്ദനത്തിൽ മീരയുടെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. പാമ്പാടി പോലീസ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചു.
70 12 23 03 34

.jpg)


0 Comments