ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു


ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

അകലക്കുന്നം - അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും അകലക്കുന്നം കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ആഫ്രിക്കന്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.


മൂഴൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌ക്കുള്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.


കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോക്ടര്‍ സ്മിത ബോധവത്കരണ പരിപാടിയ്ക്കും പ്രായോഗിക പരിശീലനത്തിനും നേതൃത്വം നല്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി,അഭിലാഷ്,മിജോ ജോസഫ്,ഡാന്റി എം ജോസ്,റീന സാബു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments