സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ ബോട്ട് ജെട്ടിയിൽ താങ്ങു കുറ്റികൾ സ്ഥാപിച്ചു.
സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ മുജീബിന്റെ ഇടപെടലിലാണ് താങ്ങ് കുറ്റികൾ സ്ഥാപിക്കാൻ നടപടിയായത്. കുറ്റികൾ സ്ഥാപിക്കുന്നതിന് ബോട്ട് ഡ്രൈവർ സാബു , ലാസ്ക്കർ രാജേഷ് കല്ലറ എന്നിവർ നേതൃത്വം നൽകി. സ്രാങ്ക് അസോസിയേഷന്റെ ആവശ്യത്തിനു അടിയന്തിര പരിഹാരം കണ്ട സ്റ്റേഷൻ മാസ്റ്റർ മുജീവിനെ സ്രാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആദർശ് സി റ്റി , യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി , സെക്രട്ടറി അജി വൈക്കം എന്നിവർ അഭിനന്ദിച്ചു.
70 12 23 03 34

.jpg)


0 Comments