നവദമ്പതികളുടെ ആദ്യരാത്രിക്കായി ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ റോസാപ്പൂക്കളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ച സംഭവം...ടിക്കറ്റ് പരിശോധകനെ സസ്പെൻഡ് ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ.



 നവദമ്പതികളുടെ ആദ്യരാത്രിക്കായി ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ റോസാപ്പൂക്കളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ച സംഭവം വിവാദമായതിനെ തുടർന്ന് ചീഫ് ടിക്കറ്റ് പരിശോധകനെ സസ്പെൻഡ് ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ. 

ബൽഹർഷ–മുംബൈ നന്ദിഗ്രാം എക്സ്പ്രസിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. 
 ജൂലൈ 6-ന് ഛത്രപതി സംഭാജിനഗറിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനിരുന്ന നവദമ്പതികളായ ശുഭവും സൊണാലിയും ട്രെയിനിലെ ജി കൂപ്പെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു.


 യാത്ര കൂടുതൽ പ്രത്യേകതയുള്ളതാക്കുന്ന തിനായി കൂപ്പെ അലങ്കരിക്കാൻ സ്വകാര്യ സ്ഥാപനത്തെ ഓൺലൈനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ ജൽനയിൽ നിന്ന് അലങ്കാര സാമഗ്രികളുമായി ട്രെയിനിൽ കയറി, ദമ്പതികൾ എത്തുന്നതിന് മുമ്പ് കൂപ്പെ റോസാപ്പൂക്കളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിക്കുകയായിരുന്നു. 


 എന്നാൽ, അലങ്കാര ജോലിക്കായി ട്രെയിനിൽ കയറിയ ജീവനക്കാരന് ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്യാൻ സാധുവായ റിസർവേഷൻ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ കണ്ടെത്തി. അനുമതിയില്ലാതെ കോച്ചിൽ പ്രവേശിപ്പിച്ചതും സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക പ്രോട്ടോക്കോളും ലംഘിച്ചതുമാണെന്ന് അധികൃതർ വ്യക്തമാക്കി. 


സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ അത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ചീഫ് ടിക്കറ്റ് പരിശോധകനെ സസ്പെൻഡ് ചെയ്യുകയും സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തതായി റെയിൽവേ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments