ബൈക്ക് യാത്രക്കാരിയുടെ ഏഴു പവന്റെ താലിമാല കവർന്നു..... മോഷ്ടാവ് രക്ഷപ്പെട്ടു....പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

 

ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു.  തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവര്‍ന്നത്.

ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം.  മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. 


 പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു. 


തുടര്‍ന്ന് പൂവാര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിര്‍ത്തി വ്യത്യസ്തമായിരുന്നതിനാൽ പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments