ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന"പാലനോവഫുഡ്സ്" സമ്മാനിച്ചു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത്.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു പുളിക്കപ്പറമ്പിൽ , അഗ്രിമ മാർക്കറ്റ് മാനേജർ ടോണി കണി പറമ്പിൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ്പുരയിടം, പാല നോവ ഔട്ലെറ്റ് മാനേജർ ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
70 12 23 03 34

.jpg)


0 Comments