പാലാ നഗരസഭ "യു.ഡി. എഫ് " ഭരിക്കും.....
പക്ഷേ കോൺഗ്രസിന് റോളില്ല !!! അബദ്ധം മനസ്സിലാക്കി പാർട്ടിയിൽ നിന്നു പുറത്താക്കിയ കോൺഗ്രസ് കൗൺസിലർമാരെ ഉടൻ തിരിച്ചെടുക്കാനും നീക്കം .....
യു.ഡി. എഫ് ഭരിക്കും , സ്റ്റീയറിംഗ് ഇടതുമുന്നണിയുടെ കയ്യിൽ
yes vartha Follow up -2
സുനിൽ പാലാ
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 4 കോൺഗ്രസ് കൗൺസിലർമാരെ "ഇടി പീടീന്ന് " പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വലിയ അബദ്ധമായി പോയി എന്ന് ഉന്നത കോൺഗ്രസ് നേതാക്കളും ഇപ്പോൾ അടക്കം പറയുകയാണ് .
പുറത്താക്കലിനു പകരം നടപടി ഒരു താക്കീതിൽ ഒതുക്കിയിരുന്നെങ്കിൽ വരുന്ന ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ കൃത്യമായ വിപ്പ് നൽകി, പാർട്ടി തീരുമാനത്തിനു അനുകൂലമായി അവരെ കൊണ്ട് വോട്ടു ചെയ്യിപ്പിക്കാമായിരുന്നു.
കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കിക്കാനുള്ള അവസരം പുറത്താക്കൽ നടപടിക്ക് ചുക്കാൻ പിടിച്ച നേതാക്കൾ കളഞ്ഞു കുളിച്ചൂവെന്ന് ചുരുക്കം. നിലവിൽ നാലു കൗൺസിലർമാരും കോൺഗ്രസിൽ, ഇല്ല . അവർക്ക് വിപ്പുകൊടുക്കാനും കഴിയില്ല.
ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ അവർക്ക് സൗകര്യമുള്ളവർക്ക് വോട്ടു ചെയ്യാം .
നിലവിലെ 2 കോൺഗ്രസ്സ് കൗൺസിലർമാർക്ക് മാത്രമേ പാർട്ടി കൊടുക്കുന്ന വിപ്പ് ബാധകമാവുകയുള്ളൂ..
ഈ അപകടം മുന്നിൽ കണ്ട് പുറത്താക്കിയ 4 കൗൺസിലർമാരേയും എത്രയും വേഗം പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനുള്ള നീക്കവും ഒരു ഭാഗത്ത് ആരംഭിച്ചിട്ടുണ്ട് .
തിരിച്ചെടുന്നുണ്ടെങ്കിലും അത് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടു മതി എന്ന് നിലപാടാണ് ചില കൗൺസിലർമാർ തീരുമാനിച്ചിട്ടുള്ളത് എന്നാണ് സൂചന .
ഫലത്തിൽ തുടർന്നും പാലാ നഗരസഭാ ഭരണം ആലങ്കാരികമായി യു.ഡി എഫിന് ആയേക്കാമെങ്കിലും കാര്യങ്ങൾ തീരുമാനിക്കുകയും , ഭരണചക്രം തിരിക്കുകയും ചെയ്യുന്നത് ഇടതുമുന്നണിയാവും എന്നത് വ്യക്തം.
70 12 23 03 34

.jpg)



0 Comments