ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉഫയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ (ജനകീയ ആരോഗ്യ കേന്ദ്രം) ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു


 ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉഫയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ (ജനകീയ ആരോഗ്യ കേന്ദ്രം) ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം നിർവ്വഹിച്ചു. 

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുധാ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിജു ജോൺ സ്വാഗതം ആശംസിച്ചു. 


    ളാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ അലൻ ജോസ് കക്കാട്ടിൽ , ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ മാത്തുക്കുട്ടി മാത്യു, സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി ഈറ്റക്കുന്നേൽ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ജെ മാർട്ടിൻ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി തോമസ്, 


ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ  വിനോദ് ചെറിയാൻ, വിജയൻ രാഘവൻ, സജി ചാക്കോ, സൗമ്യ എംപി, സുനിത ബൈജു, ലൂസി ജോസ്, സെൻമാത്യു മൈക്കിൾ എന്നിവർ യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ മനോജ് ജി നന്ദി പ്രകാശിപ്പിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments