കിടങ്ങൂര്‍ മംഗലം താഴെ കെ.ആര്.നാരായണന് സ്മാരക റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ജംഗ്ഷനാണ് കടപ്ലാമറ്റം പഞ്ചായത്തില്‍പ്പെട്ട മൂന്നുതോട് ജംഗ്ഷന്.
ഈ നാലുംകൂടിയ ജംഗ്ഷനായ മൂന്നുതോട് ജംഗ്ഷനിലേക്ക് വരുന്ന നാല് റോഡുകളിലുമുള്ള കാഴ്ചമറവാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. ജംഗ്ഷനിലുള്ള നാലുവശങ്ങളിലുമുള്ള പുരയിടങ്ങള്‍ സൗജന്യമായി സ്ഥല ഉടമകളില്‍ നിന്നും സമാഹരിച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ മൂന്നുതോട് ജംഗ്ഷനിലെ അപകട കാഴ്ചമറവിന് ശാശ്വതമായ പരിഹാരമുണ്ടായിരിക്കുകയാണ്.
നാരായണന് നമ്പൂതിരി ഓശ്ശേരി ഇല്ലം, മാത്യൂസ് കണിയാംപറമ്പില്‍, മത്തച്ചന് പറമ്പടത്ത് മാലില്‍, കുര്യന് മാവേലില്‍, എന്നീ സ്ഥല ഉടമകളാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി സൗജന്യമായി ദാനം നല്കി റോഡ് വികസനത്തിന് കണ്ണിയായത്.
സ്ഥല ഉടമകള്‍ക്ക് മതിലുകള്‍ വെച്ചുകൊടുക്കുന്നതിനും റോഡ് നവീകരണത്തിനും കൂടല്ലൂര്‍ വിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ധനസമാഹരണവും നടത്തി.
തടസ്സമായി നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ നടത്തുന്നതാണ്.
വീതിയെടുത്ത ജംഗ്ഷന് നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ജംഗ്ഷന് നവീകരണത്തിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
മൂന്നുതോട് ജംഗ്ഷനിലെ കാഴ്ചമറവ് മറയ്ക്കുന്നതിനായി ഭൂമി വീതിയെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബോബി തോമസ്, ബോണി കുര്യാക്കോസ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിബി സിബി, ദീപൂ തേക്കുംകാട്ടില്‍, സതീഷ് ശ്രീനിലയം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി സി മൈക്കിള്‍ ചെമ്പകമറ്റം, തോമസ് പുളിക്കയില്‍, പ്രൊഫ. ഡോ. മേഴ്സി ജോണ്‍, ജോസ് കുടിയംപുരയിടം, ടിന്റു മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34

.jpg)


0 Comments