കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ശശികുമാർ @ അജയൻ (49) എന്നയാൾക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പ) വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
പനച്ചിക്കാട് വില്ലേജിൽ ചാന്നാനിക്കാട് കരയിൽ ചാന്നാനിക്കാട്, ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രന്റെ മകനായ ശശികുമാർ @ അജയനെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് ജൂലൈ 21-ന് നടപ്പാക്കി.
ഉത്തരവ് പ്രകാരം 2026 ജൂലൈ 21 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ശശികുമാർ @ അജയന് പ്രവേശിക്കാൻ കഴിയില്ല. ഉത്തരവിന്റെ കാലയളവിൽ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.
70 12 23 03 34
.jpg)


0 Comments