ഗുരുദേവന്റെ പാദത്തില്‍ തൊട്ടതാര്.... കണ്ണടച്ചിരുന്ന മജീഷ്യന്‍ കണ്ണന്മോന് മനസ്സ് വായിച്ച് ഉത്തരം പറഞ്ഞു. മീനച്ചില്‍ യൂണിയന് സംഘടിപ്പിച്ച പ്രതിഭാസംഗമം പരിപാടിക്ക് മുന്നോടിയായാണ് പ്രമുഖ മാന്ത്രികന് മജീഷ്യന്‍ കണ്ണന്മോന് മെന്റലിസം ഷോ അവതരിപ്പിച്ച് കാണികളെ വിസ്മയ ഭരിതരാക്കിയത്.
വീഡിയോ ഇവിടെ കാണാം...👇👇👇👇
വേദിയിലേക്ക് വിളിച്ചുകയറ്റിയ മീനച്ചില്‍ യൂണിയന് നേതാക്കളായ സജീവ് വയല, രാമപുരം സി.റ്റി. രാജന്, പാലാ ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറി ബിന്ദു സജി. ഇവരിലൊരാളോട് വേദിയില്‍ നിലവിളക്കിന് മുന്നില്‍ ചില്ലിട്ടുവച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിലെ പാദത്തില്‍ സ്പര്‍ശിക്കാന്‍ മജീഷ്യന്‍ കണ്ണന്മോന് ആവശ്യപ്പെട്ടു. കണ്ണടച്ചിരുന്ന മജീഷ്യനെ മറച്ചുകൊണ്ട് ഒരാള്‍ ഗുരുദേവന്റെ പാദത്തില്‍ സ്പര്‍ശിച്ചു. പിന്നീട് കണ്ണുതുറന്ന മജീഷ്യന്‍ മൂന്നുപേരില്‍ രാമപുരം സി.റ്റി. രാജനാണ് ഗുരുദേവന്റെ പാദത്തില്‍ സ്പര്‍ശിച്ചതെന്ന് കൃത്യമായി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് നിലയ്ക്കാത്ത കയ്യടിയുടെ അകമ്പടി.
വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ മൂന്ന് കുട്ടികളെ വിളിച്ച് അവര്‍ക്കിഷ്ടമുള്ള ആളിന്റെ പേരും ഒപ്പം ഇഷ്ടപ്പെട്ട നിറവും നമ്പരും ഒരു പേപ്പറില്‍, തന്നെ കാണിക്കാതെ രേഖപ്പെടുത്താന്‍ മജീഷ്യന്‍ പറഞ്ഞു. മൂന്ന് വിദ്യാര്‍ത്ഥികളും എഴുതിയ ഉത്തരങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ കണ്ണന്മോന് സദസ്സില്‍ വെളിപ്പെടുത്തിയപ്പോള്‍ ഇഷ്ടപ്പെട്ട വസ്തുക്കളെഴുതിയ കുട്ടികളും വിസ്മയത്താല്‍ സ്തബ്ദധരായി.
മനസ്സുവായിക്കല് പരിപാടി ഉള്‍പ്പെടെ നടത്തി സദസ്സിനെ വിസ്മയിപ്പിച്ച മജീഷ്യന്‍ കണ്ണന് മോനെ എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് പൊന്നാട അണിയിച്ചാദരിച്ചു. രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിലെ ബി.സി.എ. വിദ്യാര്‍ത്ഥിയായ മജീഷ്യന്‍ കണ്ണന്മോന് കഴിഞ്ഞ പതിനാറ് വര്‍ഷമായി പ്രൊഫഷണല്‍ മാജിക് ഷോ വേദിയിലുണ്ട്. പത്രപ്രവര്‍ത്തകനായ ആര്. സുനില്‍ കുമാറിന്റെയും അധ്യാപികയായ ശ്രീജ സുനിലിന്റെയും മകനാണ്.
മൂന്നര വയസ്സില്‍ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ ശൂന്യതയില്‍ നിന്നും ശ്രീനാരായണ ഗുരുദേവനെ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടായിരുന്നു കണ്ണന്‍മോന്റെ മാജിക് അരങ്ങേറ്റം. ഇതിനോടകം ശബരിമലയിലുള്‍പ്പെടെ 600ല്‍പരം വേദികളില്‍ പ്രൊഫഷണല്‍ മാജിക് ഷോ അവതരിപ്പിച്ചു കഴിഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34


.jpg)


0 Comments