പാലായിലെ ഭരണ പ്രതിസന്ധി; യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തി....കൂടിയാലോചനകൾ ഇല്ലാതെയാണ് സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ്സ് കൗൺസിലർമാർ പിൻ വലിച്ചതെന്ന് ഫ്രാൻസിസ് ജോർജ് എംപി
പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ യുഡിഎഫിലെ ഘടക കക്ഷികൾക്ക് അതൃപ്തി. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നൽകിയ പിന്തുണ കോൺഗ്രസ് കൗൺസിലർമാർ പിൻവലിച്ചതാണ് അതൃപ്തിക്ക് കാരണം. കൂടിയാലോചനകൾ ഇല്ലാതെയാണ് കോൺഗ്രസ് കൗൺസിലർമാർ ഈ തീരുമാനത്തിൽ എത്തിയതെന്ന് ഫ്രാൻസിസ് ജോർജ് എംപി പ്രതികരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് പാലാ നഗരസഭയിൽ സ്വതന്ത്രരെ ഒപ്പം നിർത്തി യുഡിഎഫ് ഭരണം പിടിച്ചത്. എന്നാൽ പിന്നീട് നടന്ന പോരും ആഭ്യന്തര പ്രശ്നങ്ങളും യുഡിഎഫിന് നാണക്കേടായി. ഡിവൈഎഫ്‌ഐ സമ്മേളനത്തിന് നഗരസഭാ ബസ് സ്റ്റാൻഡ് വിട്ടുനൽകിയ തീരുമാനം ഉയർത്തിയാണ് കോൺഗ്രസ് കൗൺസിലർമാർ ഒടുവിൽ ഇടഞ്ഞത്
70 12 23 03 34

.jpg)


0 Comments