ഓടുന്ന ട്രെയിനിൽ ചെയിൻ വലിച്ചു… പക്ഷേ ആരാണ് വലിച്ചതെന്ന് എങ്ങനെ കണ്ടെത്തും? റെയിൽവേയുടെ സ്മാർട്ട് സംവിധാനം അറിയാം…


 ഓടുന്ന ട്രെയിനിൽ അപ്രതീക്ഷിതമായി ഒരു അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ യാത്രക്കാരുടെ കൈത്താങ്ങാകുന്ന സംവിധാനമാണ് എമർജൻസി ചെയിൻ. അപകടം ഒഴിവാക്കാനോ യാത്രക്കാരുടെ ജീവൻ രക്ഷിക്കാനോ വേണ്ടിവരുമ്പോൾ ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നു. എന്നാൽ സാധുവായ കാരണമില്ലാതെ ട്രെയിനിന്റെ ചങ്ങല വലിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. 

 പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ്, ഒരു കോച്ചിൽ നിന്ന് ആരെങ്കിലും ചെയിൻ വലിച്ചാൽ അത് ഏത് കോച്ചാണെന്ന് ലോക്കോ പൈലറ്റിനും റെയിൽവേ ജീവനക്കാർക്കും എങ്ങനെ മനസ്സിലാകും? എന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ട്രെയിനിലെ പ്രത്യേക ബ്രേക്ക് സംവിധാനമാണ്.ചെയിൻ വലിച്ച ഉടൻ തന്നെ ട്രെയിനിന്റെ ബ്രേക്ക് പൈപ്പിലെ വായുമർദ്ദത്തിൽ മാറ്റം സംഭവിക്കുന്നു. ഈ മർദ്ദ വ്യതിയാനത്തിന്റെ സിഗ്നൽ എൻജിനിലേക്ക് എത്തുകയും ഡ്രൈവർക്ക് അടിയന്തര ബ്രേക്ക് പ്രവർത്തിച്ചതായി മനസ്സിലാകുകയും ചെയ്യുന്നു. 


തുടർന്ന് ട്രെയിൻ നിർത്തിയ ശേഷം ഗാർഡും മറ്റ് റെയിൽവേ ജീവനക്കാരും പരിശോധന നടത്തുന്നു. ചെയിൻ വലിച്ച കോച്ചിൽ എ.സി.പി ഇൻഡിക്കേറ്റർ അല്ലെങ്കിൽ അനുബന്ധ വാൽവ് സജീവമാകും. ഇതുവഴി ഏത് കോച്ചിലാണ് അടിയന്തര ചെയിൻ പ്രവർത്തിപ്പിച്ചതെന്ന് കണ്ടെത്താൻ ജീവനക്കാർക്ക് സാധിക്കുന്നു.

 യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് റെയിൽവേ നിർദേശിക്കുന്നത്.


 അനാവശ്യമായി ചെയിൻ വലിച്ചാൽ നടപടി ഉറപ്പ്യാ ത്ര വൈകിപ്പിക്കാനോ വ്യക്തിപരമായ കാരണങ്ങൾക്കോ വേണ്ടി എമർജൻസി ചെയിൻ ദുരുപയോഗം ചെയ്യുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സംഭവങ്ങളിൽ യാത്രക്കാരന് പിഴ ചുമത്താനും നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

അപകട സാധ്യത, യാത്രക്കാരന്റെ ജീവന് ഭീഷണി, തീപിടിത്തം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ യഥാർഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ചെയിൻ വലിക്കേണ്ടത്. അനാവശ്യമായ ചെയിൻ വലിക്കൽ ഒരു യാത്രക്കാരനെ മാത്രം ബാധിക്കുന്ന കാര്യമല്ല; നൂറുകണക്കിന് യാത്രക്കാരുടെ യാത്ര വൈകാനും ട്രെയിൻ സർവീസുകളുടെ സമയക്രമം താളം തെറ്റാനും ഇത് കാരണമാകുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments