പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി


 കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു.

 സംസ്ഥാനത്തെ 7 ജില്ലകളിലായി 25 ലക്ഷം ആളുകളെ ബാധിക്കുന്ന വിഷയമാണിത്.60 ദിവസങ്ങൾക്കകം വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതാണ്. 



എന്നാൽ വിജ്ഞാപനം ഇറങ്ങിയിട്ട് ഇപ്പോൾ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇനി 25 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൻ്റെ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരള കോൺഗ്രസ് എം ൻ്റെ ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറയ്ക്കണമെന്ന നിർദ്ദേശമാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.  

 കേരളത്തിൻ്റെ വനവിസ്തൃതി 11000 കിലോമീറ്ററാണ്.54%വനാവരണവും സംസ്ഥാനത്തുണ്ട്.കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച് സംസ്ഥാനത്ത് ഇ ഭൂവിസ്തൃതിയുടെ ഐ മേഖല വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്ന താണ് കേരള കോൺഗ്രസ് എം നിലപാട്.കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments