പട്ടം പിടിക്കുന്നതിനിടയില്‍ 400 അടി ആഴമുള്ള ബോര്‍വെല്ലില്‍ വീണ ഒമ്പതുവയസ്സുകാരനെ അഞ്ച് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ സഫലമായി പുറത്തെടുത്തു.

  

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള ലക്ഷ്മണ്‍ഗഡ് മേഖലയിലെ ബുതോലി ഗ്രാമത്തില്‍ പട്ടം പിടിക്കുന്നതിനിടയില്‍ 400 അടി ആഴമുള്ള ബോര്‍വെല്ലില്‍ വീണ ഒമ്പതുവയസ്സുകാരനെ അഞ്ച് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ സഫലമായി പുറത്തെടുത്തു. 

തിങ്കളാഴ്ച വൈകുന്നേരമാണ് ഭാനു ഗുര്‍ജാര്‍ എന്ന കുട്ടി 4050 അടി താഴ്ചയില്‍ കുടുങ്ങിയത്.  രാത്രി 11 മണിയോടെ സുരക്ഷിതമായി പുറത്തെത്തിച്ച കുട്ടി ബോധവാനും ആരോഗ്യവാനുമായിരുന്നു എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 


പഴയ ബോര്‍വെല്ലിന് മുകളിലിട്ടിരുന്ന കല്ലില്‍ കാല്‍ തട്ടിയപ്പോള്‍ അത് തന്നത്താനെ നീങ്ങിപ്പോയതാണ് കുട്ടി ഉള്ളിലേക്ക് വീഴാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം 6:30 ഓടെ വിവരമറിഞ്ഞ പോലീസും ഭരണകൂടവും ഉടനടി സ്ഥലത്തെത്തുകയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയുമായിരുന്നു. ബോര്‍വെല്ലിന് സമാന്തരമായി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  രക്ഷാപ്രവര്‍ത്തനത്തിനിടെ താഴേക്ക് എത്തിച്ചുനല്‍കിയ ഓക്‌സിജനും വെള്ളവും കുട്ടി സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്തത് ജീവനക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി. ഒടുവില്‍ രാത്രി 11 മണിയോടെ കുട്ടിയെ തിരികെ കരകയറ്റിയപ്പോള്‍ വന്‍ സന്തോഷത്തോടെയാണ് പ്രദേശവാസികളും ഉദ്യോഗസ്ഥരും പ്രതികരിച്ചത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments