"ഗുരുവായൂരപ്പനെ തൊഴുതാൽ ലഭിക്കുന്നത് പോസിറ്റീവ് എനർജി "-ദേവസ്വം മന്ത്രി കെ.മുരളീധരൻ ......ദേവസ്വം ഭരണസമിതിക്ക് സർക്കാരിൻ്റെ അഭിനന്ദനം
ഗുരുവായൂർ ദേവസ്വം ഭരണസമിതി സർക്കാരുമായി പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ.
ഈ മാസത്തോടെ കാലാവധി പൂർത്തിയാക്കുന്ന ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അവരുടെ സേവനം നല്ല നിലയിൽ സർക്കാരിന് ലഭിച്ചിട്ടുണ്ട് -മന്ത്രി അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്‌റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂരിൽ ഭക്തർക്ക് സുഖദർശനമൊരുക്കാൻ തുടങ്ങിയ വെർച്വൽ ക്യൂ വഴിയുള്ള ദർശന ക്രമീകരണത്തിൻ്റെ ആദ്യ പരീക്ഷണം തന്നെ വിജയം കണ്ടു.ഇക്കാര്യത്തിൽ മന്ത്രിസഭാംഗങ്ങൾ തന്നെ നേരിട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ വികസനത്തിന് ഉതകുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടിയായി. ഏറ്റെടുക്കുന്ന ഭൂമിഭക്തജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കും.
ദേവസ്വം ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കും. അടിയന്തിര ഘട്ടത്തിൽ മികച്ച ചികിത്സ ഉറപ്പ് വരുത്തും. ഭക്തജനങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ ജീവനക്കാർക്ക് പരിശീലനം നൽകും. ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുതാൽ ലഭിക്കുന്ന പോസിറ്റീവ് എനർജി അപാരമാണ്.രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന താനടക്കമുള്ളവർ പലവിധ വിഷമഘട്ടങ്ങളിൽ പെട്ടാൽ ഓടിയെത്തുന്നത് ഗുരുവായൂരപ്പൻ്റെ സന്നിധിയിലാണ്.
ഭഗവാനെ തൊഴുത് മടങ്ങുന്നതോടെ പോസിറ്റിവ് എനർജിയാകും. അങ്ങനെയുള്ള സാഹചര്യത്തിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ഈ അനുഭവം ലഭിക്കണം. ക്ഷേത്ര ജീവനക്കാർക്ക് നല്ല രീതിയിൽ ഭക്തരോട് ഇടപെടാൻ കഴിയണം.
ഗുരുവായൂരിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ നടപടികൾ പൂർത്തിയായി വരുന്നു. പൂർണ ഭക്തനെന്ന് തനിക്ക് ഉറപ്പുള്ളവരെ മാത്രമേ ഇവിടെ അഡ്മിനിസ്ട്രറ്റർ ആയി നിയമിക്കൂ -
ഗുരുവായൂരിൽ പുതിയ സ്‌റ്റേജ് വഴിപാടായി നിർമ്മിച്ച് നൽകിയ കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ട്രസ്റ്റിനെ ദേവസ്വം വകുപ്പിനു വേണ്ടി അഭിനന്ദിക്കുന്നതായും കെ.മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
70 12 23 03 34
.jpeg)


.jpg)


0 Comments