പാലാ ജനറല്‍ ആശുപത്രിയിലെ മോഷണം: പൊലീസ് കേസെടുത്തു, അന്വേഷണം ഊര്‍ജ്ജിതം, കൊലപാതക ശ്രമക്കേസിലെ പ്രതി ഉള്‍പ്പെടെ നിരീക്ഷണത്തില്‍



സുനില്‍ പാലാ

പാലാ ജനറല്‍ ആശുപത്രിയിലെ മോഷണം: പൊലീസ് കേസെടുത്തു, അന്വേഷണം ഊര്‍ജ്ജിതം, കൊലപാതക ശ്രമക്കേസിലെ പ്രതി ഉള്‍പ്പെടെ നിരീക്ഷണത്തില്‍

പാലാ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ ക്യാഷ് കൗണ്ടറില്‍ നിന്ന് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്നലെ പാലാ പൊലീസ് കേസെടുത്തു. ഒരു കൊലപാതകശ്രമക്കേസിലെ പ്രതി ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പാലാ എസ്.എച്ച്.ഒ. കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണ്.

സംഭവത്തില്‍ മൂന്ന് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണ സംഘത്തിന് മനസ്സിലായിരുന്നു. ഇതിലൊരാള്‍ നേരത്തെ കൊലപാതക ശ്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആളാണ്. മറ്റുരണ്ട് പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് എന്നാണ് സൂചന.
സമാനമായ നിരവധി കേസുകളില്‍ ഇവരെ പൊലീസ് സംശയിച്ചിരുന്നവരുമാണ്.


സിസിടിവിക്കൊപ്പം ആധാര്‍ കാര്‍ഡും പ്രതികളെ 'ചതിച്ചു'

സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി ഒ.പിയില്‍ നിന്ന് ചീട്ടെടുത്തതും പ്രതികള്‍ക്ക് വിനയായി. ഓണ്‍ലൈനായി ചീട്ടെടുക്കുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ നമ്പരും ലിങ്കും വിലാസവുമെല്ലാം ഒറ്റ വിരല്‍ത്തുമ്പില്‍ വ്യക്തമാകും. 
നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതികളാരെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന അന്വേഷണ സംഘത്തിന് ഒപി ചീട്ടിനായി ഇവര്‍ ഓണ്‍ലൈനില്‍ സമീപിച്ച വിവരം കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. നിലവില്‍ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചനയെങ്കിലും എത്രയുംവേഗം ഇവരെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാലാ പൊലീസ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments