വ്യക്തികൾ തമ്മിലുള്ള തർക്കത്തിൽ മഞ്ഞക്കടമ്പൻ രാഷ്ട്രീയം കലർത്തുന്നത് അപലപനീയം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി


വ്യക്തികൾ തമ്മിലുള്ള തർക്കത്തിൽ മഞ്ഞക്കടമ്പൻ രാഷ്ട്രീയം കലർത്തുന്നത് അപലപനീയം:  കോൺഗ്രസ് മണ്ഡലം കമ്മിറ്റി

സജി മഞ്ഞക്കടമ്പൻ കേസിൽ പ്രതിയായതിൽ കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ല.  സജിക്കെതിരെ പരാതി നൽകിയ ആൾ കോൺഗ്രസുകാരനാണ് എന്നുള്ളതുകൊണ്ട് ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് കേസെടുപ്പിച്ചു എന്നും സജിക്കെതിരെ പരാതി നൽകി വ്യക്തി കോൺഗ്രസിനെ നശിപ്പിക്കാൻ നിൽക്കുന്ന ആളാണ് എന്നുമുള്ള പ്രസ്താവനകൾ അംഗീകരിക്കുവാൻ കഴിയില്ല. 


 കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ സജീവ് മഞ്ഞക്കടമ്പൻ കോൺഗ്രസ് ഭാരവാഹിയുടെ പുരയിടത്തിൽ കയറി അതിക്രമം കാണിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.  ഈ വസ്തുതകൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയ മര്യാദയും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതിനായിട്ടാണ് പാർട്ടിതലത്തിൽ വിഷയത്തിൽ ഇടപെടൽ നടത്താതിരിക്കുന്നത്. 


 എന്നാൽ ഇത്രയും മാന്യമായ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനെ കൂടി അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചെഴയ്ക്കുവാൻ സജി മഞ്ഞക്കടമ്പിൽ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കുവാൻ കഴിയുന്നതല്ല.


 നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാട്.  എന്നാൽ ആരുടെയെങ്കിലും അതിക്രമത്തിനെതിരെ പരാതി നൽകി എന്നതിൻറെ പേര് കോൺഗ്രസുകാരായ ആരെയും ഒറ്റ തിരിഞ്ഞു വേട്ടയാടുന്നത് നോക്കിനിൽക്കാനാവില്ല എന്നും മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാട്ട് പ്രസ്താവനയിൽ വ്യക്തമാക്കി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments