അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി യുവതി

 

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി യുവതി 

തിരുവനന്തപുര വെള്ളനാട് ചാങ്ങയിലെ അങ്കണവാടിയില്‍ നിന്ന് ഒരു വയസുള്ള കുഞ്ഞിനായി വാങ്ങിയ അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തി. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി എന്ന യുവതിയാണ് ആഗസ്റ്റ് 19-ന് അങ്കണവാടിയില്‍ നിന്ന് ഈ പൊടി വാങ്ങിയത്. 


പാക്കറ്റ് തുറന്ന് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇതിനുള്ളില്‍ ചത്ത പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നത്തിനെതിരെ യുവതി ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികാരികൾക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. 


ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും മറ്റൊരു കുഞ്ഞിനും ഈ ദുരനുഭവമുണ്ടാകരുത് എന്നുമാണ് വൈഷ്ണവിയുടെ പ്രതികരണം. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments