അരീക്കരയിലെ തിരു:ജയന്തി ഘോഷയാത്ര ഉഴവൂരിനെ പുളകച്ചാർത്തണിയിച്ചു.
എസ് എൻ ഡി പി യോഗം ബ്രാഞ്ച് നം.157 അരീക്കര ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 172 -ാമത് തിരു:ജയന്തി ആഘോഷങ്ങളുടെ ഭാഗമായി താള-വാദ്യ-മേള-കാവടികളുടെ അകമ്പടിയിൽ നടന്ന വർണ്ണാഭമായ തിരു:ജയന്തി ഘോഷയാത്ര ഉഴവൂരിനെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ചു.
നൂറുകണക്കിനായ പീതാംബര വസ്ത്രധാരികളായ വനിതകളുടെ മുഴുനീള പങ്കാളിത്തം ഏറെ ശ്രദ്ദേയമായി. ആയിരക്കണക്കിന് അംഗങ്ങൾ ആണ് അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്ര തിരുസന്നിധിയിലേയ്ക്ക് രാവിലെ മുതൽ ഒഴുകി എത്തിയത്.
ഘോഷയാത്ര ആരംഭിച്ച് ഉഴവൂർ ടൗണിൽ എത്തിയപ്പോഴും ഭക്തരുടെ പിൻനിര ശ്രീനാരായണ നഗറിൽ നിന്നും ആരംഭിച്ചിരുന്നില്ല. ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിയതിനു ശേഷം ക്ഷേത്രം മേൽശാന്തി പീതാംബരൻ ശാന്തികളുടെയും ക്ഷേത്രം ശാന്തി അജയ് ശാന്തികളുടെയും നേതൃത്വത്തിൽ ഗുരുപൂജ ഉൾപ്പെടെയുള്ള വിശേഷാൽ പൂജകളും വനിതാസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും നടന്നു.
തുടർന്ന് നീലിമ കളത്തൂർൻ്റെ ഗുരുദേവ പ്രഭാഷണവും വിഭവ സമൃദ്ധമായ പിറന്നാൾ ദിന പ്രസാദമൂട്ടും നടന്നു.
പരിപാടികൾക്ക് ശാഖാ ചെയർമാൻ അനീഷ് പുല്ലുവേലിൽ, വൈസ് ചെയർമാൻ സി.റ്റി.രാജൻ, കൺവീനർ സജീവ് വയലാ, ആഘോഷക്കമ്മിറ്റി ചെയർമാൻ എ.ഡി ഹരിദാസ്, കൺവീനർ ഹരിദാസ് കാരയ്ക്കാട്ട്, സാബു മൂലയിൽ, രാജൻ വട്ടപ്പാറ,
രജ്ഞിത്ത് അരീക്കര, ബാലു ബാലചന്ദ്രൻ, സാജൻ നിരവത്ത്, പ്രവീൺ ഓലേടത്ത്, ശശി ചെറുവീട്ടിൽ, ഉഷാ ഹരിദാസ്, ശ്രീല ആറുകാക്കൽ, ബിന്ദു പ്രവീൺ, മായാ സുരേഷ്, സന്തോഷ് പള്ളിക്കാപ്പറമ്പിൽ, ഷാജു നെടുമ്പംകാനാൽ, ജോഷി പൊട്ടക്കാനാൽ എന്നിവർ ഉൾപ്പെടെയുള്ള ആഘോഷകമ്മിറ്റി അംഗങ്ങളും വനിതാസംഘം യൂത്ത്മൂവ്മെൻ്റ് ഭാരവാഹികളും നേതൃത്വം നൽകി.
70 12 23 03 34

.jpeg)





0 Comments