ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് കൊല്ലപ്പെട്ടു



ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് കൊല്ലപ്പെട്ടു 

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ജിമ്മിന് പുറത്തുവെച്ച് പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

 

വ്യായാമം കഴിഞ്ഞ് ജിമ്മിൽ നിന്നും പുറത്തിറങ്ങിയ അങ്കിദിന് നേരെ മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമിസംഘം 18 റൗണ്ടിലധികം വെടിയുതിർക്കുകയായിരുന്നു. 


സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി സജ്മാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. 


കൊല്ലപ്പെട്ട മകന്റെ മൃതദേഹവും മടിയിൽ വെച്ച് അമ്മ റോഡിലിരുന്ന് വിലപിക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്നും, ഉത്തർപ്രദേശിലെ മുഴുവൻ ജാട്ട് സമുദായവും ഇതിൽ അമർഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments